വണ്ടിപ്പെരിയാര്‍ 59-ാംമൈലില്‍ ട്രാവലറും കാറും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാര്‍ 59-ാംമൈലില്‍ ട്രാവലറും കാറും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്

ഇടുക്കി: കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയില്‍ വണ്ടിപ്പെരിയാര്‍ 59-ാംമൈലിനുസമീപം ട്രാവലറും കാറും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്കേറ്റു. കൊച്ചറ സ്വദേശികളായ പൂവേലില്‍ ആനന്ദവല്ലി(64) സിനി വിനോദ്(44), മിനി(47), ദയ(27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ടാണ് അപകടം. കൊടൈക്കനലില്‍നിന്ന് കൊല്ലത്തേയ്ക്ക് പോകുകയായിരുന്ന ട്രാവലറില്‍ കോട്ടയത്തുനിന്ന് കൊച്ചറയിലേക്ക് വന്ന കാര്‍ ഇടിക്കുകയായിരുന്നു. വളവ് തിരിയുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ടാണ് അപകടം. മറ്റ് വാഹനങ്ങളില്‍ എത്തിയവര്‍ പരിക്കേറ്റവരെ വണ്ടിപ്പെരിയാര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ആനന്ദവല്ലിയെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി. അപകടത്തില്‍ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. വണ്ടിപ്പെരിയാര്‍ പൊലീസ് നടപടി സ്വീകരിച്ചു.
What's Your Reaction?






