ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന കാര്‍ഡമം വാലി നിര്‍മിച്ച വീടുകളുടെ താക്കോല്‍ കൈമാറി
ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന കാര്‍ഡമം വാലി നിര്‍മിച്ച വീടുകളുടെ താക്കോല്‍ കൈമാറി

ഇടുക്കി: ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന കാര്‍ഡമം വാലി നിര്‍ധനര്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജന്‍ എന്‍ നമ്പൂതിരി കൈമാറി. ചടങ്ങില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും വൃക്ഷത്തൈ നടീലും നടന്നു. ലയണ്‍സ് ക്ലബ്ബുകള്‍ നടത്തുന്ന സാമൂഹിക സേവന പദ്ധതികളില്‍ കാര്‍ഡമം വാലി ക്ലബ് മാതൃകയാണെന്നും ഇത് മറ്റുക്ലബ്ബുകള്‍ക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ക്ലബ് പ്രസിഡന്റ് പി.എം. ഫ്രാന്‍സിസ് അധ്യക്ഷനായി. ഡിസ്ട്രിക്ട് കോര്‍ ടീം മെമ്പര്‍മാരായ സിബി കൊല്ലംകുടി , എം എം ജോസഫ്, ഡിസ്ട്രിക്ട് സെക്രട്ടറിമാരായ ജോര്‍ജ് തോമസ്, ജോസഫ് പുതുമന, ശ്രീകുമാര്‍ വി ആര്‍, റീജിയന്‍ ചെയര്‍മാന്‍ രാജീവ് ജോര്‍ജ്, സോണ്‍ ചെയര്‍മാന്‍ അമല്‍ മാത്യു, ക്യാബിനറ്റ് മെമ്പര്‍ ഫിലിപ്പ് ജോണ്‍, സരിന്‍ മാത്യു, സെക്രട്ടറി ജോണ്‍ തോമസ്, ട്രഷറര്‍ എം ഡി ജോര്‍ജ്, ആനി ജെബരാജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






