ഇടുക്കി: പുളിയന്‍മല പോസ്റ്റ്ഓഫീസിനുനേരെ സാമൂഹിക വിരുദ്ധ ആക്രമണം. ഞായറാഴ്ച രാത്രി ജനാല അടിച്ചുതകര്‍ത്തു. തിങ്കളാഴ്ച രാവിലെ പോസ്റ്റ്ഓഫീസ് തുറക്കാന്‍ ജീവനക്കാരി എത്തിയപ്പോഴാണ് വിവരമറിയുന്നത്. പള്ളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മുമ്പും പോസ്റ്റ്ഓഫീസിനുനേരെ ആക്രമണമുണ്ടായിട്ടുണ്ട്. ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി.