പ്രതിസന്ധിയിലും ഓണം ആഘോഷിക്കാന്‍ ഒരുങ്ങി തോട്ടം മേഖല
പ്രതിസന്ധിയിലും ഓണം ആഘോഷിക്കാന്‍ ഒരുങ്ങി തോട്ടം മേഖല

ഇടുക്കി: തിരുവോണം ആഘോഷിക്കാന്‍ ഒരുങ്ങി തോട്ടം മേഖല. പ്രതിസന്ധിയിലുടെ കടന്നുപോകുന്നത് കൊണ്ട് തോട്ടം മേഖലയില്‍ വലിയ ആഘോഷങ്ങളില്ലെങ്കിലും കാനം വിറ്റും ഓണം ഉണ്ണണം എന്നുള്ളത് കൊണ്ട് ഓണം ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് തോട്ടം മേഖലയും. വലിയ തിരക്കുകള്‍ ഇല്ലാത്ത കാഴ്ചയാണ് വണ്ടിപ്പെരിയാര്‍ ടൗണ്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും മറ്റ് വ്യാപാരസ്ഥാപനങ്ങളിലും പൊതുവേ തിരക്ക് കുറഞ്ഞ അവസ്ഥയാണ്. മഴ കാരണം പച്ചക്കറികള്‍ക്ക് വിലവര്‍ധനവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധി കാലഘട്ടത്തിലും ഓണം ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് തോട്ടം മേഖല.
What's Your Reaction?






