വെബ്സൈറ്റിൽ പിഴവ്: ആധാർ പുതുക്കാൻ കഴിയാതെ വിദ്യാർഥിനി

വെബ്സൈറ്റിൽ പിഴവ്: ആധാർ പുതുക്കാൻ കഴിയാതെ വിദ്യാർഥിനി

Dec 26, 2023 - 05:20
Jul 8, 2024 - 05:22
 0
വെബ്സൈറ്റിൽ പിഴവ്: ആധാർ പുതുക്കാൻ കഴിയാതെ വിദ്യാർഥിനി
This is the title of the web page

Slide 1
Slide 2

ഇടുക്കി: ആധാർ പുതുക്കാൻ കഴിയാത്തതിനാൽ വിദ്യാർത്ഥിനിയുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നതായി പരാതി. ചെന്നിനായിക്കൻ കുടി ഇലുങ്കൽ ബിജു തോമസിന്റെയും സൗമ്യയുടെയും മകൾ നന്ദന ബിജുവിന്റെ ആധാർ കാർഡാണ് പുതുക്കാൻ കഴിയാത്തത്. എട്ടാം വയസിൽ എടുത്ത ആധാർ പുതുക്കാനായി അഞ്ച് വർഷം അക്ഷയ കേന്ദ്രങ്ങൾ കയറിയിറങ്ങിയിട്ടും ഫലമില്ല.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അധ്യാപകരുടെ നിർദേശപ്രകാരം ആധാർ പുതുക്കാൻ ശ്രമം ആരംഭിച്ചു. അക്ഷയ കേന്ദ്രങ്ങൾ മാറി മാറി പരീക്ഷിച്ചിട്ടും ഫലമില്ല. പുതിയ ആധാർ എടുക്കാനും കഴിയുന്നില്ല. പുതുക്കാൻ അപേക്ഷ നൽകുമ്പോൾ ആധാർ റദ്ദാക്കപ്പെട്ടെന്നും പുതിയതിന് അപേക്ഷിക്കുമ്പോൾ ആധാർ നിലവിലുണ്ടെന്നുമാണ് വെബ്സൈറ്റിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നത്.
ആധാറില്ലാത്തതിനാൽ നന്ദനയുടെ ആനുകൂല്യമെല്ലാം നഷ്ടപ്പെട്ടു. ബാങ്കിൽ നിന്നും പണം പോലും എടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഉപരി പഠനത്തിനും തിരിച്ചറിയൽ രേഖയുടെ അഭാവം തിരിച്ചടിയാകുന്നു

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow