പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യംനല്‍കി അബോധാവസ്ഥയിലാക്കിയശേഷം ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ പിടിയില്‍. നെടുങ്കണ്ടം കോമ്പയാര്‍ മുരുകന്‍പാറ ഈട്ടിക്കാലയില്‍ ആഷിക്ക്(23), നെടുങ്കണ്ടം കോമ്പയാര്‍ മുരുകന്‍പാറ കുഴിവേലില്‍ അനേഷ്(21), പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു കൗമാരക്കാരനുമാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം മൂവരും മദ്യപിച്ചശേഷം അനേഷിന്റെ ഫോണില്‍ നിന്ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലമായി മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം ആഷിക് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അനേഷിന്റെ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. നാടുവിടാന്‍ ശ്രമിച്ച പ്രതികളെ ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപിന്റെ നിര്‍ദേശാനുസരണം ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി ബിജുമോന്‍ കെ. ആര്‍, കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്‌മോന്‍, നെടുങ്കണ്ടം എസ്എച്ച്ഒ ജര്‍ലിന്‍ വി. സ്‌കറിയ, എസ്‌ഐ ബിനോയി എബ്രഹാം തുടങ്ങിയവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു
What's Your Reaction?






