ചെന്നിനായ്ക്കന്‍കുടിയിലെ ആദിവാസി കര്‍ഷകന്റെ വിളകള്‍ വെട്ടിനശിപ്പിച്ചതായി പരാതി

ചെന്നിനായ്ക്കന്‍കുടിയിലെ ആദിവാസി കര്‍ഷകന്റെ വിളകള്‍ വെട്ടിനശിപ്പിച്ചതായി പരാതി

Dec 26, 2023 - 05:20
Jul 8, 2024 - 05:23
 0
ചെന്നിനായ്ക്കന്‍കുടിയിലെ ആദിവാസി കര്‍ഷകന്റെ വിളകള്‍ വെട്ടിനശിപ്പിച്ചതായി പരാതി
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവില്‍ മേരികുളം ചെന്നിനായ്ക്കന്‍കുടിയിലെ ആദിവാസി കര്‍ഷകന്റെ വിളകള്‍ വെട്ടിനശിപ്പിച്ചതായി പരാതി. ചെന്നിനായ്ക്കന്‍കുടി കിണറ്റുകര കുഞ്ഞുരാമന്റെ ഒന്നരയേക്കര്‍ സ്ഥലത്തെ കൃഷിയാണ് വെട്ടിയും കീടനാശിനി തളിച്ചും നശിപ്പിച്ചത്. ഭൂമി പാട്ടത്തിന് കൊടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണമെന്ന് ഇദ്ദേഹം ആരോപിക്കുന്നു. 2009ല്‍ കുഞ്ഞുരാമന്‍, മറ്റൊരാള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കിയിരുന്നു. 12 വര്‍ഷത്തേയ്ക്കാണെന്നായിരുന്നു ഇവര്‍ പറഞ്ഞുറപ്പിച്ചത്. എന്നാല്‍ കരാറില്‍ 22 വര്‍ഷം എന്ന് എഴുതിച്ചേര്‍ത്തതായി കുഞ്ഞുരാമന്‍ ആരോപിക്കുന്നു.

12 വര്‍ഷം കഴിഞ്ഞപ്പോള്‍ പാട്ടത്തിനെടുത്തയാളുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. കോടതിയെ സമീപിച്ചപ്പോള്‍ പാട്ടത്തിനെടുത്തയാള്‍ക്ക് അനുകൂലമായി വിധിയുണ്ടായി. തുടര്‍ന്ന് മേല്‍ക്കോടതിയെയും കലക്ടറെയും സമീപിച്ചു. 21ന് മുമ്പായി സ്ഥലം ഒഴിഞ്ഞുകൊടുക്കാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ 25വരെ പാട്ടത്തിനെടുത്തയാള്‍ സ്ഥലത്തുനിന്ന് വിളവെടുത്തു. തുടര്‍ന്ന് മുഴുവന്‍ കൃഷിയും നശിപ്പിച്ചശേഷമാണ് ഭൂമി വിട്ടുനല്‍കിയത്. ഏലം, കുരുമുളക് എന്നിവ വെട്ടിയും മറ്റുള്ളവ കീടനാശിനി തളിച്ചും നശിപ്പിച്ചു. 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പുതുതായി കൃഷിയിറക്കി വിളവെടുക്കാന്‍ അഞ്ചുവര്‍ഷമെങ്കിലും വേണ്ടിവരും. ഊരുമൂപ്പന്മാരുടെ നേതൃത്വത്തില്‍ കുഞ്ഞിരാമന്‍ പീരുമേട് ഡിവൈഎസ്പിക്ക് പരാതി നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow