വണ്ടന്‍മേട്ടില്‍ സാമൂഹ്യ വിരുദ്ധര്‍ ഏലത്തോട്ടം വെട്ടി നശിപ്പിച്ചതായി പരാതി

വണ്ടന്‍മേട്ടില്‍ സാമൂഹ്യ വിരുദ്ധര്‍ ഏലത്തോട്ടം വെട്ടി നശിപ്പിച്ചതായി പരാതി

Apr 1, 2024 - 21:57
Jul 4, 2024 - 22:06
 0
വണ്ടന്‍മേട്ടില്‍ സാമൂഹ്യ വിരുദ്ധര്‍ ഏലത്തോട്ടം വെട്ടി നശിപ്പിച്ചതായി പരാതി
This is the title of the web page

ഇടുക്കി: വണ്ടന്‍മേട് വരവുകാട്ടില്‍ സാമൂഹ്യ വിരുദ്ധര്‍ ഏലത്തോട്ടം വെട്ടി നശിപ്പിച്ചു. വണ്ടന്‍മേട് മാലി സ്വദേശി കണ്ണമ്മ ഹൗസില്‍ പെരുമാള്‍ രാജിന്റെ അര ഏക്കര്‍ ഏലത്തോട്ടമാണ് പൂര്‍ണമായി വെട്ടി നശിപ്പിച്ചത്. രാവിലെ ഏലം നനക്കുന്നതിനായി തോട്ടത്തിലെത്തിയപ്പോഴാണ് ചെടികള്‍ വെട്ടിനശിപ്പിച്ചതായി കാണുന്നത്. അര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തിരുന്ന 8 വര്‍ഷം പ്രായമായ 350 ഓളം ഏലച്ചെടികളാണ് പൂര്‍ണ്ണമായും നശിപ്പിച്ചിരിക്കുന്നത്. സമീപവാസിയുമായി ഉണ്ടായ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യമാണ് തന്റെ ജീവിത മാര്‍ഗമായ കൃഷി വെട്ടി നശിപ്പിച്ചതെന്നാണ് പെരുമാള്‍ പറയുന്നത്.

കടുത്ത വേനലിനെ അതിജീവിച്ച് നടത്തുന്ന കൃഷി നശിപ്പിച്ച സാമൂഹ്യ വിരുദ്ധരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നാണ് ആവശ്യമുയരുന്നത്. പെരുമാള്‍ സമീപവാസിയുടെ പക്കല്‍ നിന്നും 25 ലക്ഷത്തി അന്‍പതിനായിരം രൂപ വാങ്ങുകയും ഇതില്‍ 15 ലക്ഷം രൂപ തിരികെ നല്‍കുകയും ചെയ്തിരുന്നു. ബാക്കി തുകക്ക് 10 ദിവസത്തെ സമയം നല്‍കിയിരുന്നതായും എന്നാല്‍ മൂന്നാം ദിവസം തന്നെ സമീപവാസി കൃഷി നശിപ്പിച്ചെന്നുമാണ് പരാതി. 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രഥമിക നിഗമനം. കൃഷി നശിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വണ്ടന്‍മേട് പൊലീസില്‍ പരാതി നല്‍കി.

 

What's Your Reaction?

like

dislike

love

funny

angry

sad

wow