കോണ്‍ഗ്രസ് സപ്ലൈ ഓഫീസ് മാര്‍ച്ചും ധര്‍ണയും 6ന് കുട്ടിക്കാനത്ത്
കോണ്‍ഗ്രസ് സപ്ലൈ ഓഫീസ് മാര്‍ച്ചും ധര്‍ണയും 6ന് കുട്ടിക്കാനത്ത്

ഇടുക്കി: പൊതുവിതരണ സംവിധാനം തകര്‍ത്ത് വിലക്കയറ്റം സൃഷ്ടിക്കാനുള്ള നീക്കത്തില്‍നിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഏലപ്പാറ, പീരുമേട് ബ്ലോക്ക് കമ്മിറ്റികള്‍ 6ന് രാവിലെ 10.30ന് പീരുമേട് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ഡിസിസി മുന്‍ പ്രസിഡന്റും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ ജോയി തോമസ് ഉദ്ഘാടനം ചെയ്യും. കെപിസിസി, ഡിസിസി ഭാരവാഹികള്‍ സംസാരിക്കുമെന്ന് ഡിസിസി സെക്രട്ടറി അഡ്വ. അരുണ്‍ പൊടിപ്പാറ അറിയിച്ചു
What's Your Reaction?






