അയ്യപ്പന്‍കോവിലില്‍ മോഷണ പരമ്പര: വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്
അയ്യപ്പന്‍കോവിലില്‍ മോഷണ പരമ്പര: വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പരിധിയിലെ മോഷണ പരമ്പരകളില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ടൗണുകളിലെ വഴിവിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കാത്ത പഞ്ചായത്തിനെതിരെയും നാട്ടുകാര്‍ രംഗത്തെത്തി.
മാസങ്ങള്‍ക്കിടെയാണ് ലബ്ബക്കട, മാട്ടുക്കട്ട, മേരികുളം എന്നിവിടങ്ങളിലായി മോഷണം നടന്നത്. നിരവധി വ്യാപാരികളുടെ ലക്ഷങ്ങള്‍ മോഷണംപോയി. മാസങ്ങളായി അന്വേഷണം നടത്തിയിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. മേരികുളത്ത് മൂന്നാം തവണയാണ് മോഷണം നടക്കുന്നത്.മോഷ്ടാക്കള്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് കേന്ദ്രീകരിക്കുന്നത് വ്യാപാരികളെ ആശങ്കയിലാഴ്ത്തുന്നു. പൊലീസ് പട്രോളിങ് പോലും പ്രയോജനപ്പെടുന്നില്ല. പ്രതികളെ ഉടന്‍ പിടികൂടാന്‍ നടപടിയെടുക്കണമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജെയിംസ് ജോസഫ് ആവശ്യപ്പെട്ടു.
What's Your Reaction?






