പൊന്മുടി ജലാശയത്തില്‍ മീന്‍പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി
പൊന്മുടി ജലാശയത്തില്‍ മീന്‍പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

ഇടുക്കി: പൊന്മുടി ജലാശയത്തില്‍ മത്സബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി.കലുങ്കുസിറ്റി ചേലച്ചുവട് ചിമ്മിനിക്കാട്ട് ബിജു ജോര്‍ജാ(50)ണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് ബിജു വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയത്. ശനിയാഴ്ച രാവിലെ വള്ളം മറിഞ്ഞുകിടക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചു.
What's Your Reaction?