വാത്തിക്കുടി പഞ്ചായത്തിന് 32.97 കോടിയുടെ ബജറ്റ്
വാത്തിക്കുടി പഞ്ചായത്തിന് 32.97 കോടിയുടെ ബജറ്റ്
ഇടുക്കി: വാത്തിക്കുടി പഞ്ചായത്ത് ബജറ്റില്‍ കാര്‍ഷികം, ഭവന നിര്‍മാണം, വയോദന ക്ഷേമം എന്നീ മേഖലകള്‍ക്ക് മുന്‍ഗണന. 32,97,57,836 കോടി രൂപ വരവും 32,82,74,538 കോടി രൂപ ചെലവും 14,83,298 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പ്രസിഡന്റ്് വിനോദ് ജോസഫിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് മിലാനി സാബു അവതരിപ്പിച്ചു. ഭവന നിര്‍മാണം- 8.2കോടി, വീട് അറ്റകുറ്റപ്പണി 28 ലക്ഷം, പകല്‍വീട് നിര്‍മാണം, ഓപ്പണ്‍ ജിം, സ്മാര്‍ട്ട് അങ്കണവാടി തുടങ്ങിവയ്ക്കും തുക വകയിരുത്തി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി സജി, പഞ്ചായത്ത് സ്റ്റാന്റങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടോമി തെങ്ങുംപള്ളി, അഡ്വ. കെ കെ മനോജ്, ഡോളി തോമസ്, പഞ്ചായത്തംഗങ്ങളായ വിജയകുമാര്‍ മറ്റക്കര, ബോബസ് കെ എം, പഞ്ചായത്ത് സെക്രട്ടറി ആകാശ് കെ വി, വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?