കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം നടത്തി 

കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം നടത്തി 

May 21, 2025 - 10:59
May 21, 2025 - 13:18
 0
കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം നടത്തി 
This is the title of the web page

 
ഇടുക്കി: മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ ചരമ ദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി അനുസ്മരണം നടത്തി. ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പൂര്‍ണമായി കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിലേക്ക് നയിച്ചതും, വാര്‍ത്ത വിനിമയ രംഗത്ത് ടെക്‌നോളജിയുടെ മുന്നേറ്റം ഉണ്ടായതും രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ്.  രാജീവ് ഗാന്ധി രാജ്യത്ത്  ടെക്‌നോളജി വികസിപ്പിച്ചപ്പോള്‍ അതിനെതിരെ നിന്നവരാണ് പിന്നീട് ഉണ്ടായ യുദ്ധങ്ങളില്‍ ശത്രു രാജ്യങ്ങളെ  ടെക്‌നോളജി പ്രയോജനപ്പെടുത്തി പരാജയപ്പെടുത്തിയത്. എല്ലാ രംഗത്തും മുന്നേറ്റം ഉണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചു. താഴെക്കിടയിലുള്ള ഗ്രാമങ്ങളുടെ വളര്‍ച്ചയിലൂടെ മാത്രമേ രാജ്യത്തിന് വളര്‍ച്ച പ്രാപിക്കാന്‍ കഴിയുവെന്ന് പറഞ്ഞ് ത്രിതല പഞ്ചായത്തുകളുടെ അടിത്തറപാകിയത് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ മരണം രാഷ്ട്രത്തിനുണ്ടായ ഏറ്റവും വലിയ നഷ്ടമാണെന്നും  ജോയ് വെട്ടി കുഴി പറഞ്ഞു. രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിന് മുമ്പില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും ആകാശ പറവയിലെ എന്തേവാസികള്‍ക്കും ചരമ ദിനത്തോടനുബന്ധിച്ച് ഇലപാഥെയം എന്ന പേരില്‍ പൊതിചോര്‍ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ അനുസ്മരണപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജെ ബെന്നി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ നേതാക്കളായ ജോസ് മൂത്തനാട്ട്, കെ എ മാത്യു, ഷാജി വെള്ളംമാക്കല്‍, പ്രശാന്ത് രാജു, ലീലാമ്മ ബേബി, രാജന്‍ കാലച്ചിറ, റുബി വേഴമ്പാത്തോട്ടം ബെന്നി അല്ലേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow