പാണ്ടിപ്പാറയിലെ നയന ഓയില്‍ മില്ലില്‍ വന്‍ തീപിടിത്തം
പാണ്ടിപ്പാറയിലെ നയന ഓയില്‍ മില്ലില്‍ വന്‍ തീപിടിത്തം
ഇടുക്കി: തങ്കമണി -പാണ്ടിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന നയന ഓയില്‍ മില്ലില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് തീപിടിത്തമുണ്ടായത്. സെന്റ് ജോസഫ് പള്ളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. പാണ്ടിപ്പാറ ഇരപ്പൂഴിക്കര സന്തോഷിന്റെയാണ് സ്ഥാപനം. പള്ളിയില്‍ തിരുനാള്‍ നടക്കുന്നതിനാല്‍ സമീപപ്രദേശങ്ങളില്‍ ആളുകളുണ്ടായിരുന്നു. ഇവരാണ് തീ പടര്‍ന്നത് ആദ്യം കണ്ടത്. ഉടന്‍ തന്നെ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. കട്ടപ്പന, ഇടുക്കി മേഖലയില്‍നിന്നുള്ള നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. നാശനഷ്ടങ്ങളുടെ കണക്ക് വ്യക്തമായിട്ടില്ല.
What's Your Reaction?