ലെന്‍സ്‌ഫെഡ് കട്ടപ്പന ഏരിയ കണ്‍വെന്‍ഷന്‍ 17ന്
ലെന്‍സ്‌ഫെഡ് കട്ടപ്പന ഏരിയ കണ്‍വെന്‍ഷന്‍ 17ന്

ഇടുക്കി: ലെന്‍സ്‌ഫെഡ്(ലൈസന്‍സ്ഡ് എന്‍ജിനീയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍) കട്ടപ്പന ഏരിയ കണ്‍വെന്‍ഷന്‍ 17ന് രാവിലെ 10ന് വൈഎംസിഎ ഹാളില്‍ നടക്കും. കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്യും. കട്ടപ്പന ഏരിയ പ്രസിഡന്റ് സിറില്‍ മാത്യു അധ്യക്ഷനാകും. നേതാക്കളായ ബിജോ മുരളി, അഗസ്റ്റിന്‍ ജോസഫ്, പി എന്‍ ശശികുമാര്‍, കെ അലക്സാണ്ടര്‍, സുബിന്‍ ബെന്നി, എസ് രാജേഷ്, ബബിന്‍ ജെയിംസ്, അരുണ്‍ റാം എന്നിവരും കട്ടപ്പന, കുമളി യൂണിറ്റുകളിലെ അംഗങ്ങളും പങ്കെടുക്കും.
സംസ്ഥാനത്തെ നഗരസഭകളില്‍ നടപ്പാക്കിയ കെ സ്മാര്‍ട്ട് സംവിധാനം എന്‍ജിനീയര്‍മാര്‍ക്ക് ഏറെ ആശ്വാസകരമാണ്. പഞ്ചായത്തുകളിലും വൈകാതെ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ കെട്ടിട നിര്‍മാണ അനുമതിക്കായി ദിവസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയായിരുന്നു. കെ സ്മാര്‍ട്ട് സംവിധാനം പൊതുജനങ്ങള്‍ക്കും ഏറെ ആശ്വാസകരമാണ്. കെട്ടിട നിര്‍മാണത്തിന്റെ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ച വിഷയത്തില്‍ സംഘടന ഇടപെടുകാരും പൊതുജനങ്ങളുടെ ബുദ്ധിമുട്ട് സര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതോടെ ഫീസ് ഗണ്യമായി കുറച്ചു.
ഇടുക്കിയിലെ നിര്‍മാണ മേഖല ഗുരുതര പ്രതിസന്ധിയിലാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. നിര്‍മാണ നിരോധനം, അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന, സാങ്കേതിക തടസങ്ങള്‍ എന്നിവ മേഖലയുടെ നിലനില്‍പ്പിനെ ബാധിക്കുന്നു. ഭൂപതിവ് നിയമ ഭേദഗതി നിയമം നടപ്പാക്കി നിര്‍മാണ അനുമതി ലഭ്യമാക്കാനുള്ള സാഹചര്യമുണ്ടാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കണം. മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ തൊഴില്‍ സംരക്ഷണവും ക്ഷേമനിധി ആനുകൂല്യങ്ങള്‍, നിര്‍മാണ സാമഗ്രികളുടെ വില നിയന്ത്രണം തുടങ്ങിയ വിഷയങ്ങള്‍ കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ അലക്‌സാണ്ടര്‍, സിറില്‍ മാത്യു, ബബിന്‍ ജെയിംസ്, അനീഷ് ജി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






