തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് അംഗങ്ങള്‍ക്ക് ബാലഗ്രാമില്‍ സ്വീകരണം നല്‍കി
തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് അംഗങ്ങള്‍ക്ക് ബാലഗ്രാമില്‍ സ്വീകരണം നല്‍കി
ഇടുക്കി: തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി. ജില്ലാ പഞ്ചായത്ത് പഞ്ചായത്ത് പാമ്പാടുംപാറ ഡിവിഷനില്‍നിന്ന് വിജയിച്ച മിനി പ്രിന്‍സ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ബാലഗ്രാം ഡിവിഷനില്‍നിന്ന് വിജയിച്ച ഷൈജ സണ്ണി, പാമ്പാടുംപാറ പഞ്ചായത്ത് ആറാം വാര്‍ഡംഗം ആന്‍സമ്മ മാത്യു, ഏഴാം വാര്‍ഡംഗം ബി സി അനില്‍കുമാര്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് രാമക്കല്‍മേട് ഡിവിഷനില്‍നിന്ന് വിജയിച്ച കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി എസ് യശോധരന്‍ ഉദ്ഘാടനം ചെയ്തു. ടി കെ കുഞ്ഞുമോന്‍ അധ്യക്ഷനായി. സി സന്തോഷ്‌കുമാര്‍, അബ്ദുള്‍ മജീദ്, കെ ജെ ജോസഫ്, ജോയി നെല്ലിക്കാമണ്ണില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.
What's Your Reaction?