ഇടുക്കി:സിപിഐ കട്ടപ്പന മണ്ഡലം സമ്മേളനം ജൂണ്‍ 1,2 ന് കാഞ്ചിയാര്‍ പള്ളികവല എസ് എന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മുന്‍ റവന്യൂവകുപ്പ് മന്ത്രിയുമായിരുന്ന കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 192 പ്രതിനിധികള്‍ പങ്കെടുക്കും. മണ്ഡലം സെക്രട്ടറി വി.ആര്‍ ശശി, സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ തങ്കമണി സുരേന്ദ്രന്‍, വിജയകുമാരി ജയകുമാര്‍, പി.ജെ സത്യപാലന്‍, കെ.കെ സജിമോന്‍, കെ.എസ് രാജന്‍ എന്നിവര്‍ അറിയിച്ചു.