ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ വികസന മുരടിപ്പിനെതിരെ ആംആദ്മിപാര്‍ട്ടി കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി കോതമംഗലം നഗരസഭ ജംങ്ഷനില്‍ വായ്മൂടികെട്ടി പ്രതിഷേധിച്ചു. എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കല്‍ അധ്യക്ഷനായി. മാനദണ്ഡങ്ങളൊന്നും പാലിക്കാതെയും ടെന്‍ഡര്‍ നടപടികളുമില്ലാതെയാണ് കിഫ്ബിയില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ വര്‍ക്കുകള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടര്‍ സൊസൈറ്റിക്ക് നല്‍കിയത്. 2023ല്‍ ഏറ്റെടുത്ത വര്‍ക്കുകള്‍ ഉദ്ഘാടനത്തില്‍ ഒതുക്കി. അഴിമതിയും വികസന മുരടിപ്പും മാത്രമാണ് കോതമംഗലത്ത് കാണുന്നത്. മിനി സ്റ്റേഡിയം, മാര്‍ക്കറ്റ്, കുരുര്‍ തോട് നവീകരണം, തോടിന് കുറുകെ പാലം ഇതിനായി 69 കോടി കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ചതായി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജനങ്ങളെ കബിളിപ്പിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയിട്ടും ഒരു നിര്‍മാണവും നടന്നിട്ടില്ല. ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം, തങ്കളം കാക്കനാട് നാല് വരിപ്പാത, കുട്ടമ്പുഴയിലെ സര്‍ക്കാര്‍ ആര്‍ട്‌സ് കോളേജ്, ആലുവ മൂന്നാര്‍ രാജപാത ബംഗ്ലാംകടവ് പാലം വികസനം എന്നിവ കടലാസില്‍ ഒതുക്കി. താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനവും കൃത്യമായി ലഭ്യമല്ല. കോതമംഗലം ക്രിട്ടോറിയം പണിയാതെ ഉദ്ഘാടനം നടത്തി പഞ്ചായത്ത്, നഗരസഭ തെരെഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ജനങ്ങളെ വഞ്ചിക്കുകയാണ്. റെജി ജോര്‍ജ്, ലാലു മാത്യു, തങ്കച്ചന്‍ കെപി ,ശാന്തമ്മ ജോര്‍ജ് കുമാരന്‍ സി കെ, എല്‍ദോസ് സി ബി
രാജപ്പന്‍ നേര്യമംഗലം, ബാബു മാത്യു, കുഞ്ഞിതൊമ്മന്‍ ഇലഞ്ഞിക്കല്‍, മനോജ് നെല്ലിമറ്റം,
വിനോദ് വി സി, മത്തായി വീച്ചക്കര, ഷാജന്‍ വര്‍ഗീസ്, ചെറിയാന്‍ പെലക്കുടി എന്നിവര്‍ പങ്കെടുത്തു.