മലപ്പുറത്ത് യുവാവിനെ അപകടപ്പെടുത്തി 5 ലക്ഷം രൂപ തട്ടിയ കോഴിക്കോട് സ്വദേശി രാമക്കല്‍മേട്ടില്‍ പിടിയില്‍
മലപ്പുറത്ത് യുവാവിനെ അപകടപ്പെടുത്തി 5 ലക്ഷം രൂപ തട്ടിയ കോഴിക്കോട് സ്വദേശി രാമക്കല്‍മേട്ടില്‍ പിടിയില്‍
ഇടുക്കി: മലപ്പുറം കോട്ടക്കലില്‍ യുവാവിനെ അപകടപ്പെടുത്തി 5 ലക്ഷം രൂപ തട്ടിയെടുത്ത കോഴിക്കോട് സ്വദേശി രാമക്കല്‍മേട്ടില്‍ പിടിയില്‍. കോഴിക്കോട് ചങ്ങരോത്ത് പുത്തലാട്ട് ജുനൈദ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബര്‍ 7ന് രാത്രി 10ഓടെ ജുനൈദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫായീസിനെ അപകടപെടുത്തുകയായിരുന്നു. രാമക്കല്‍മെട്ടിലെ റിസോര്‍ട്ടില്‍ മൂന്ന് വര്‍ഷം മുമ്പ് ജോലി ചെയ്തിരുന്ന ജുനൈദ് സംഭവത്തിനുശേഷം ഇവിടേയ്‌ക്കെത്തി ഒളിവില്‍ കഴിയുകയായിരുന്നു. കോട്ടക്കല്‍ എസ് ഐ റിഷാദ് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാമക്കല്‍മേട്ടില്‍ എത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ജുനൈദ്‌ന്റെ സഹോദരന്‍ ജവാദിനെ മുമ്പ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്.
What's Your Reaction?

