യൂത്ത് കോൺഗ്രസ് വാത്തിക്കുടി പഞ്ചായത്ത് മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അരുൺ കുരുക്കിപ്പള്ളിക്ക് സ്വീകരണം
യൂത്ത് കോൺഗ്രസ് വാത്തിക്കുടി പഞ്ചായത്ത് മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അരുൺ കുരുക്കിപ്പള്ളിക്ക് സ്വീകരണം

ഇടുക്കി: യൂത്ത് കോൺഗ്രസ് വാത്തിക്കുടി പഞ്ചായത്ത് മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അരുൺ കുരിക്കിപ്പള്ളിക്ക് വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മുരിക്കാശ്ശേരി കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന സ്വീകരണ യോഗത്തിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ആൽബിൻ മണ്ണാഞ്ചേരി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് ഫ്രാൻസിസ് അറയ്ക്കപറമ്പിൽ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് മിനി സാബു, ജില്ലാ കോൺഗ്രസ് കമ്മറ്റി നിർവ്വഹകരണ സമിതി അംഗം തങ്കച്ചൻ കാരയ്ക്കവയലിൽ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് സാജു കാരക്കുന്നേൽ, പാപ്പച്ചൻ, ഡോളി തോമസ്, അനിൽ ബാലകൃഷ്ണൻ, ജോസ്മി ജോർജ്, ഐപ്പ് അറുകാക്കൽ, പ്രശാന്ത് ഞവരക്കാട്ട്, ഫിലിപ്പ് പള്ളിത്താഴെ തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






