അയ്യപ്പൻകോവിൽ പുരാതന ശ്രീ ധർമ്മശാസ്താ ക്ഷേത്രം മഹാശിവരാത്രി മഹോത്സവം
അയ്യപ്പൻകോവിൽ പുരാതന ശ്രീ ധർമ്മശാസ്താ ക്ഷേത്രം മഹാശിവരാത്രി മഹോത്സവം

ഇടുക്കി: അയ്യപ്പൻകോവിൽ പുരാതന ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവത്തിനും ശ്രീമത് ഭാഗവത സപ്താഹ യജ്ഞത്തിനും കൊടിയേറി. മാർച്ച് 1 ന് ആരംഭിച്ച ഉത്സവ പരിപാടികൾ മാർച്ച് 8 ന് സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് ഭാഗവത ശ്രീ തണ്ണീർമുക്കം സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ സപ്താഹയഞ്ജം ആരംഭിച്ചു. യജ്ഞവേദിയിലും ക്ഷേത്രത്തിലും വിവിധ ദിവസങ്ങളിൽ പ്രത്യേക പൂജകൾ നടന്നു വരുന്നു. മാർച്ച് 3 ഞായറാഴ്ച രാത്രി 8 ന് കോട്ടയം കുടമാളൂർ കഥകളി യോഗം അവതരിപ്പിക്കുന്ന മേജർ സെറ്റ് കഥകളി, ആറാം തീയതി ബുധനാഴ്ച രാത്രി 8 ന് നേപഥ്യ രാഹുൽ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്. 7ന് രാവിലെ 11 ന് മഴവിൽ മനോരമ ഫ്രേയിം ദേവകി നന്ദൻ അവതരിപ്പിക്കുന്ന കുചേലോപഖ്യാനം എന്നിവയും,മാർച്ച് 8 ശിവരാത്രി നാളിൽ വൈകിട്ട് 7 മണി മുതൽ ദേവസേന ഭജൻസ് അവതരിപ്പിക്കുന്ന നാമസങ്കീർത്തനം, രാത്രി 9.30 ന് കൊച്ചിൻ കാർണിവൽ ഓർക്കസ്ട്രയുടെ ഗാനമേള, രാത്രി 1.30 ന് ശാസ്താംകോട്ട ആദി അവതരിപ്പിക്കുന്ന ഫോൾക്ക് മ്യൂസിക് ഫെസ്റ്റ് പുലർച്ചെ 5.30 ന് ബലിദർപ്പണം എന്നിവയും നടക്കും . എല്ലാ ദിവസവും അന്നദാന മണ്ഡപത്തിൽ മഹാപ്രസാദമൂട്ടും ഉണ്ടായിരിക്കും.
What's Your Reaction?






