ചിലങ്ക കെട്ടാന്‍ കട്ടപ്പന : ഇടുക്കി റവന്യു ജില്ലാ കലോത്സവം ഡിസംബര്‍ 5 മുതല്‍ 8 വരെ
ചിലങ്ക കെട്ടാന്‍ കട്ടപ്പന : ഇടുക്കി റവന്യു ജില്ലാ കലോത്സവം ഡിസംബര്‍ 5 മുതല്‍ 8 വരെ

ഇടുക്കി റവന്യു ജില്ലാ കലോത്സവം ഡിസംബര്‍ 5,6,7,8 തീയതികളില്‍ കട്ടപ്പന സെന്റ ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന വേദിയായി നടക്കും. 7 ഉപജില്ലകളില്‍ നിന്നായി 4000ല്‍പ്പരം കലാപ്രതിഭകള്‍ മത്സരിക്കും. സെന്റ് ജോര്‍ജ് സ്‌കൂളിന് പുറമേ കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാള്‍, ഓസാനം ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായി ക്രമീകരിക്കുന്ന 10 വേദികളില്‍ മത്സരം നടക്കും.
കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ നടന്ന യോഗത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു. വിവിധ കമ്മിറ്റികളില്‍ ചെയര്‍മാന്‍, കണ്‍വീനര്‍ തുടങ്ങിയവരെ തെരഞ്ഞെടുത്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ആര്‍ വിജയ ആണ് ജനറല്‍ കണ്‍വീനര്‍. കലോത്സവ നടത്തിപ്പിന് പൊലീസ്, എക്‌സൈസ്, ആരോഗ്യ വകുപ്പുകളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. കലോത്സവത്തിന്റെ ഔദ്യാഗിക ലോഗോ വിദ്യാര്‍ഥികളില്‍ നിന്ന് തെരഞ്ഞെടുക്കും.
What's Your Reaction?






