ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത സൈനികന്‍ അഭിരാമിന് അടിമാലിയുടെ സ്‌നേഹാദരം

ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത സൈനികന്‍ അഭിരാമിന് അടിമാലിയുടെ സ്‌നേഹാദരം

Jun 29, 2025 - 16:11
 0
ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത സൈനികന്‍ അഭിരാമിന് അടിമാലിയുടെ സ്‌നേഹാദരം
This is the title of the web page

ഇടുക്കി: പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യ നടത്തിയ  ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത സൈനികന്‍ അഭിരാം സോമന് അടിമാലിയുടെ ആദരവ്. അടിമാലി പഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. അടിമാലി പൊളിഞ്ഞപാലം തെക്കേമുറിയില്‍ സോമന്‍ ഓമന ദമ്പതികളുടെ മകനാണ്. പഞ്ചായത്തംഗം കെ കെ രാജു അധ്യക്ഷനായ യോഗത്തില്‍ യുദ്ധമുഖത്തെ അനുഭവങ്ങള്‍ അഭിരാം നാട്ടുകാരുമായി പങ്കുവച്ചു. 8 വര്‍ഷം മുമ്പ് ഇന്ത്യന്‍ സേനയുടെ ഭാഗമായ അദ്ദേഹം ജന്മുകാശ്മീരിലെ റെജോറിയിലാണ് സൈനികനായി സേവനം ചെയ്യുന്നത്. മാത്യു ഫിലിപ്പ്, സി ഡി അഗസ്റ്റിന്‍, മിനി ബിജു, തങ്കമ്മ ജയന്‍, ഷേര്‍ളി എം ജെ, രാജേഷ്, നിസ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow