ജില്ലാ ജൂനിയര്‍- സബ് ജൂനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ്: സ്വരാജ് ഷൈന്‍ സ്റ്റാര്‍ അക്കാദമി ജേതാക്കള്‍
ജില്ലാ ജൂനിയര്‍- സബ് ജൂനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ്: സ്വരാജ് ഷൈന്‍ സ്റ്റാര്‍ അക്കാദമി ജേതാക്കള്‍

ഇടുക്കി: 24-ാമത് ജില്ലാ ജൂനിയര്‍- സബ്ജൂനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വരാജ് ഷൈന്‍ സ്റ്റാര്‍ അക്കാദമിക്ക് കിരീടം. വണ്ടമറ്റം അക്വാട്ടിക് സെന്ററാണ് റണ്ണര്‍അപ്പ്. വണ്ടമറ്റത്ത് റിട്ട. ജില്ലാ പൊലീസ് മേധാവി അലക്‌സ് എം വര്‍ക്കി ഉദ്ഘാടനം ചെയ്തു. അക്വാട്ടിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബേബി വര്‍ഗീസ് അധ്യക്ഷനായി. ജില്ലാ അക്വാട്ടിക് അസോസിയേഷന്‍ പ്രസിഡന്റ് ജോയി ജോസഫ്, വൈസ് പ്രസിഡന്റ് പോള്‍സണ്‍ മാത്യു, സെക്രട്ടറി അലന്‍ ബേബി, ജോയിന്റ് സെക്രട്ടറി സനല്‍കുമാര്‍, ഷൈന്‍ സ്റ്റാര്‍ അക്കാദമി ഡയറക്ടര്‍ വിനോസണ്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു. നീന്തല്‍ മത്സരങ്ങളില്‍ വിവിധ ഗ്രൂപ്പുകളിലായി 70 പേര്‍ മത്സരിച്ചു. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സംസ്ഥാന അക്വാട്ടിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റും ഇന്റര്‍നാഷണല്‍ നീന്തല്‍ മെഡല്‍ ജേതാവുമായ ബേബി വര്‍ഗ്ഗീസ്, ജില്ലാ പ്രസിഡന്റ് ജോയി ജോസഫ്, സെക്രട്ടറി അലന്‍ ബേബി എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
What's Your Reaction?






