വണ്ടിപ്പെരിയാറില്‍ എസ്റ്റേറ്റിലെ ചെക്ക് ഡാമില്‍ വീണ് യുവാവ് മുങ്ങി മരിച്ചു
വണ്ടിപ്പെരിയാറില്‍ എസ്റ്റേറ്റിലെ ചെക്ക് ഡാമില്‍ വീണ് യുവാവ് മുങ്ങി മരിച്ചു
ഇടുക്കി: വണ്ടിപ്പെരിയാര്‍ എവിടി എസ്റ്റേറ്റിലെ ചെക്ക് ഡാമില്‍ കാല്‍വഴുതി വീണ് യുവാവ് മരിച്ചു.
പശുമല പേക്കാനം ഡിവിഷനിലെ എസ്റ്റേറ്റ് തൊഴിലാളിയായ ജയന്‍ പാല്‍രാജ് (32) ആണ് മരിച്ചത്.
എസ്റ്റേറ്റിലെ ഡാമിന്റെ അരിക് വൃത്തിയാക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പിതാവ്. പാല്‍രാജ്. മാതാവ്: കുരിശമ്മ, രാജേഷ്,
ജീവ എന്നിവര്‍ സഹോദരങ്ങളാണ്.
What's Your Reaction?

