വികസനം നടപ്പാക്കാതെ വികസന സദസുകള്‍ നടത്തിയ എല്‍ഡിഎഫിന് തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കും: റോയി കെ പൗലോസ്
വികസനം നടപ്പാക്കാതെ വികസന സദസുകള്‍ നടത്തിയ എല്‍ഡിഎഫിന് തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കും: റോയി കെ പൗലോസ്
ഇടുക്കി: നാട്ടില്‍ യാതൊരു വികസനവും നടത്താതെ ലക്ഷങ്ങള്‍ ചെലവഴിച്ച് വികസന സദസുകള്‍ നടത്തിയ എല്‍ഡിഎഫിന് ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ്. നെടുങ്കണ്ടം പഞ്ചായത്തിലെ വികസന മുരടിപ്പിനും അഴിമതിക്കുമെതിരെ കോണ്‍ഗ്രസ് നെടുങ്കണ്ടം ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പ്രചാരണ ജാഥകളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ പതിനാല് ജില്ലകളിലും നവകേരള സദസുകള്‍ നടത്തിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒരു വികസന പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ല. കോടികളാണ് ഈ പരിപാടികള്‍ക്കായി ചെലവഴിച്ചത്. സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലകളിലും അഴിമതി നടത്തുകയാണ്. ഈ പാത പിന്തുടര്‍ന്നാണ് എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളും അഴിമതിയില്‍ മുങ്ങിക്കുളിക്കുന്നതെന്നും റോയി കെ പൗലോസ് പറഞ്ഞു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം എസ് മഹേശ്വരന്‍ അധ്യക്ഷനായി. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ജോസഫ്, നേതാക്കളായ എം എന്‍ ഗോപി, സേനാപതി വേണു, സി എസ് യശോധരന്‍, ബിജോ മാണി, മുകേഷ് മോഹന്‍, കെ എസ് അരുണ്‍, കെ എന്‍ തങ്കപ്പന്‍, മിനി സാബു, ശ്യാമളാ വിശ്വനാഥന്‍, കെ ആര്‍ രാമചന്ദ്രന്‍, ഷിഹാബ് ഈട്ടിക്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

