തോല്‍ക്കുന്ന സീറ്റുകളില്‍ മാത്രമല്ല, വിജയിക്കുന്ന സീറ്റുകളിലും യൂത്ത് കോണ്‍ഗ്രസുകാരെ പരിഗണിക്കണം: അഡ്വ. ഒ ജെ ജനീഷ്
തോല്‍ക്കുന്ന സീറ്റുകളില്‍ മാത്രമല്ല, വിജയിക്കുന്ന സീറ്റുകളിലും യൂത്ത് കോണ്‍ഗ്രസുകാരെ പരിഗണിക്കണം: അഡ്വ. ഒ ജെ ജനീഷ്
ഇടുക്കി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും തോല്‍ക്കുന്ന സീറ്റുകളില്‍ മാത്രമല്ല, വിജയിക്കുന്ന സീറ്റുകളില്‍ പരിഗണിക്കാന്‍ കെപിസിസി തയാറാകണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ ജെ ജനീഷ്. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലം സ്വദേശി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ച സംഭവം കേരളത്തിലെ ആരോഗ്യവകുപ്പ് അവതാളത്തിലായതിന്റെ മറ്റൊരു ഉദാഹരണമാണ്. ആരോഗ്യ മേഖലയെ തകര്‍ത്ത മന്ത്രി വീണാ ജോര്‍ജും മുഖ്യമന്ത്രിയും സ്വന്തം പരാജയം തിരിച്ചറിഞ്ഞ് സ്വയം ഒഴിഞ്ഞുപോകുന്നതാണ് ഉചിതം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം മാത്രാമാകണം ലക്ഷ്യം. കലഹിക്കുന്നവരെയും ചേര്‍ത്തുനിര്‍ത്താന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും ഒ ജെ ജെനീഷ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ അധ്യക്ഷനായി. തെരഞ്ഞെടുപ്പില്‍ യുവാക്കളെ മാറ്റിനിര്‍ത്തിയാല്‍ പ്രതിഷേധിക്കുമെന്നും കാലങ്ങളായി മത്സരിക്കുന്നവര്‍ക്കുവേണ്ടി അര്‍ഹരായ യുവാക്കളെ ഒഴിവാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സ്രാവന്‍ റാവു, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍, കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ്, സെക്രട്ടറിമാരായ എം എന്‍ ഗോപി, തോമസ് രാജന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജോമോന്‍ പി.ജെ, സോയിമോന്‍ സണ്ണി, ഷിന്‍സ് ഏലിയാസ്, ജോബി സി ജോയി, ജോബിന്‍ മാത്യു, മോബിന്‍ മാത്യു, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടോണി തോമസ്, ബിബിന്‍ ഈട്ടിക്കന്‍, അന്‍ഷല്‍ ആന്റണി, ശാരി ബിനു ശങ്കര്‍, ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് രാജന്‍, ഇടുക്കി അസംബ്ലി പ്രസിഡന്റ് ആല്‍ബിന്‍ മണ്ണാഞ്ചേരില്‍, കട്ടപ്പന മണ്ഡലം പ്രസിഡന്റ് അലന്‍ സി മനോജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

