കട്ടപ്പന സബ് ജില്ല വോളിബോള്‍ ടൂര്‍ണമെന്റ്
കട്ടപ്പന സബ് ജില്ല വോളിബോള്‍ ടൂര്‍ണമെന്റ്

ഇടുക്കി: കട്ടപ്പന സബ് ജില്ല വോളിബോള്‍ ടൂര്‍ണമെന്റ് തങ്കമണി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. കാമാക്ഷി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് ഉദ്ഘാടനം ചെയ്തു. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും തങ്കമണി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തല്‍ സെന്റ് ജെറോം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വെള്ളയാംകുടിയും സീനിയര്‍ പെണ്‍കുട്ടികളില്‍ ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും വിജയികളായി. മികച്ച താരങ്ങളെ ജില്ലാ ടീമിലേക്ക് തിരഞ്ഞെടുത്തു. സ്‌കൂള്‍ മാനേജര്‍ ഡോക്ടര്‍ ഫാ. ജോസ് മാറാട്ടില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാബു കുര്യന്‍ ഹെഡ്മാസ്റ്റര്‍ മധു കെ ജെയിംസ്, പിടിഎ പ്രസിഡന്റ് ജോയി കാട്ടുപാലം തുടങ്ങിയവര്‍ സംസാരിച്ചു. കട്ടപ്പന സബ് ജില്ല സ്പോര്‍ട്സ് സെക്രട്ടറി ജോയ്, കായിക അധ്യാപകന്‍ ഫ്രാങ്കിളിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






