കാരുണ്യ ഫാര്‍മസിയില്‍ മരുന്നില്ല: ദുരിതത്തിലായി കിഡ്‌നി രോഗികള്‍
കാരുണ്യ ഫാര്‍മസിയില്‍ മരുന്നില്ല: ദുരിതത്തിലായി കിഡ്‌നി രോഗികള്‍
ഇടുക്കി: ജില്ലയില്‍ കിഡ്‌നി രോഗികള്‍ക്ക് കാരുണ്യ ഫാര്‍മസി വഴി ലഭിച്ചിരുന്ന ജീവന്‍ രക്ഷാ മരുന്നുകള്‍ കഴിഞ്ഞ രണ്ട് മാസമായി ലഭിക്കുന്നില്ലെന്ന് പരാതി. 300 രൂപയ്ക്ക് കാരുണ്യയില്‍നിന്ന് ലഭിച്ചിരുന്ന മരുന്ന് നിലവില്‍ പുറത്തുനിന്ന് 1100ലധികം രൂപ നല്‍കി വാങ്ങേണ്ട സ്ഥിതിയാണ്. നാട്ടുകാരുടെ സഹായത്തോട ശസ്ത്രക്രിയ നടത്തി ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ രോഗികള്‍പോലും പ്രതിസന്ധിയിലാണ്. തുടര്‍ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുമ്പോഴാണ് കാരുണ്യ വഴിയുള്ള മരുന്നുകളും മുടങ്ങിയിരിയ്ക്കുന്നത്. ഒരാള്‍ക്ക് 15000ലേറെ രൂപയാണ് ജീവന്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ മരുന്നുകള്‍ക്ക് വേണ്ടത്. പലരും ഇത് കണ്ടെത്തുന്നത് സുമനസുകളുടെ സഹായത്തോടെയാണ്. ഇവിടെനിന്ന് മരുന്നുകള്‍ കൃത്യമായി ലഭിച്ചാല്‍ ആകെ വിലയുടെ പകുതിയില്‍ താഴെ മാത്രം കണ്ടെത്തിയാല്‍മതി. എന്നാല്‍ നിലവില്‍ മരുന്നുകളില്ലാതായതോടെ തുടര്‍ചികിത്സപോലും പ്രതിസന്ധിയിലായ അവസ്ഥയിലാണ് രോഗികള്‍.
What's Your Reaction?