കട്ടപ്പനയിലെ ഗതാഗതക്കുരുക്കിന് പരിഹാരം വേണം: ബസ് സ്റ്റോപ്പുകള്‍ പുനഃക്രമീകരിക്കണം: ബിഡിജെഎസ്
കട്ടപ്പനയിലെ ഗതാഗതക്കുരുക്കിന് പരിഹാരം വേണം: ബസ് സ്റ്റോപ്പുകള്‍ പുനഃക്രമീകരിക്കണം: ബിഡിജെഎസ്
ഇടുക്കി: കട്ടപ്പന നഗരത്തിലെ വാഹനക്കുരുക്കിന് പരിഹാരമുണ്ടാക്കാന്‍ ഗതാഗത പരിഷ്‌കരണം നടപ്പാക്കണമെന്ന് ബിഡിജെഎസ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി. അശോക ജങ്ഷന്‍, ഇടുക്കിക്കവല, ചേന്നാട്ടുമറ്റം ജങ്ഷന്‍, ഇടശേരി ജങ്ഷന്‍, പുതിയ ബസ് സ്റ്റാന്‍ഡ്, ഗുരുമന്ദിരം ജങ്ഷന്‍, പള്ളിക്കവല എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്കില്‍ യാത്രക്കാരും ജനവും ബുദ്ധിമുട്ടുന്നു. പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നു. പൊലീസ് സ്റ്റേഷന്‍ മുതല്‍ പള്ളിക്കവല വരെയുള്ള ഭാഗത്ത് നടപ്പാതയും കൈയേറുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രികര്‍ റോഡിലൂടെ നടക്കേണ്ട ഗതികേടിലാണ്.
നഗരത്തിലെ ബസ് സ്റ്റോപ്പുകള്‍ പുനക്രമീകരിക്കണം. സെന്‍ട്രല്‍, മാര്‍ക്കറ്റ്, ഇടശേരി ജങ്ഷനുകളിലെ സ്റ്റോപ്പുകള്‍ തിരക്കില്ലാത്ത സ്ഥലങ്ങളിലേക്ക് മാറ്റി ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നിര്‍മിക്കണം. ബൈപ്പാസ് റോഡുകള്‍ പ്രയോജനപ്പെടുത്തി നഗരത്തിലെ വാഹനത്തിരക്ക് കുറയ്ക്കണം.
പാറക്കടവ് ബൈപ്പാസ് റോഡിലെ ഗതാഗതം പള്ളിക്കവലയില്‍നിന്ന് തിരിയുന്നതിനുപകരം അമ്പലക്കവല വഴി ഇരുപതേക്കറിലെത്തിച്ചേരുന്ന വിധത്തില്‍ പുനഃക്രമീകരണം. അശോക ജങ്ഷനില്‍നിന്ന് ഗുരുമന്ദിരം മേല്‍പ്പാലം നിര്‍മിക്കാന്‍ കഴിയുന്നതിന്റെ സാധ്യതയും പഠിക്കണം. നഗരത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കാന്‍ നഗരസഭ ഭരണസമിതി തയാറാകണം. ചിലരുടെ പിടിവാശിയെ തുടര്‍ന്നാണ് ഗതാഗത പരിഷ്‌ക്കാരങ്ങള്‍ അട്ടിമറിക്കപ്പെടുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് അശോകന്‍ കാരുവേലില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?
