ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്:  ഇന്റര്‍-കോളേജിയേറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 14ന് പുളിയന്‍മയല ക്രൈസ്റ്റ് കോളേജില്‍ 

ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്:  ഇന്റര്‍-കോളേജിയേറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 14ന് പുളിയന്‍മയല ക്രൈസ്റ്റ് കോളേജില്‍ 

Jul 13, 2026 - 16:58
 0
ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്:  ഇന്റര്‍-കോളേജിയേറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 14ന് പുളിയന്‍മയല ക്രൈസ്റ്റ് കോളേജില്‍ 
This is the title of the web page

ഇടുക്കി: പുളിയന്‍മല ക്രൈസ്റ്റ് കോളേജും വണ്ടന്‍മേട് കിസാന്‍ സര്‍വീസ് സൊസൈറ്റിയും ചേര്‍ന്ന് ഓപ്പറേഷന്‍ തൂഫാന്‍  ദി നാര്‍ക്കോ ഹണ്ട് ലഹരിവിരുദ്ധ ജനകീയ ബോധവല്‍ക്കരണ ക്യാമ്പയിന്റെ ഭാഗമായി ഇന്റര്‍-കോളേജിയേറ്റ് 5'എസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 14-ന് കോളേജ് ഗ്രൗണ്ടില്‍ നടത്തും. ലഹരിമരുന്നുകളുടെ വ്യാപനവും ഉപയോഗവും വ്യക്തിജീവിതത്തെയും കുടുംബബന്ധങ്ങളെയും സാമൂഹിക വ്യവസ്ഥയെയും തകര്‍ക്കുന്ന ഗുരുതരമായ സാമൂഹിക വിപത്താണെന്ന സന്ദേശം സമൂഹത്തിലാകെ എത്തിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. യുവജനങ്ങളില്‍ ലഹരിവിരുദ്ധ ബോധം വളര്‍ത്തുന്നതിനും കായികമത്സരങ്ങളിലൂടെ ആരോഗ്യകരമായ ജീവിതശൈലിയും ഉത്തരവാദിത്തബോധവും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. റോയി കെ പൗലോസ് എംഎല്‍എ, അഡ്വ. സേനാപതി വേണു എംഎല്‍എ, കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി, കൗണ്‍സിലര്‍ വി ആര്‍ സജി എന്നിവര്‍ പങ്കെടുക്കും. ജില്ലാ പൊലീസ് മേധാവി ഡോ. എ നസീം, കട്ടപ്പന ഡിവൈഎസ്പി വി ടി ഷാജന്‍, എസ്‌ഐ ബിനോയി എബ്രാഹം എന്നിവര്‍ സംസാരിക്കും.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുന്നതിനായി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള ക്രൈസ്റ്റ് വിങ്‌സ് ക്ലബിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. കോളേജ് ഡയറക്ടര്‍ റവ. ഡോ. ലിജോ കൊച്ചുവീട്ടില്‍, ഫുട്‌ബോള്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ഗോകുല്‍നാഥ്, ഐക്യുഎസി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ എം വി ജോര്‍ജ്കുട്ടി, വണ്ടന്‍മേട് കിസാന്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് മോന്‍സി ബേബി ഒറ്റപ്ലാക്കല്‍,  പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മോബിന്‍ എബ്രാഹം തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow