വനം വകുപ്പ് ചെക്ക്‌പോസ്റ്റിന്റെ അരക്കിലോമീറ്റര്‍ അകലെനിന്ന് ചന്ദനമരം വെട്ടിക്കടത്തി
വനം വകുപ്പ് ചെക്ക്‌പോസ്റ്റിന്റെ അരക്കിലോമീറ്റര്‍ അകലെനിന്ന് ചന്ദനമരം വെട്ടിക്കടത്തി

ഇടുക്കി: കാന്തല്ലൂര്‍ ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിലുള്ള പയസ്‌നഗര്‍ ചെക്ക്‌പോസ്റ്റില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെയുള്ള വീട്ടുമുറ്റത്ത് നിന്ന് ചന്ദനമരം മുറിച്ചുകടത്തി. ചുരക്കുളം കട്ടക്കയം രഞ്ജിത്തിന്റെ വീട്ടുമുറ്റത്തുനിന്നാണ് 5 ലക്ഷം രൂപയോളം വിലമതിക്കുന്ന ചന്ദനമരം മോഷണംപോയത്. വീട്ടില്‍ ആളില്ലാത്ത സമയത്താണ് മോഷ്ടാക്കള്‍ എത്തിയത്.
സമീപവാസികള്‍ ശബ്ദം കേള്‍ക്കാതിരിക്കാന്‍ വീടിന്റെ ടെറസില്‍ കയറി മരത്തിന്റെ ശിഖരങ്ങള്‍ വലിച്ചുകെട്ടിയശേഷം സാഹസികമായാണ് മുറിച്ചത്.
What's Your Reaction?






