വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ അച്ഛനെ ആക്രമിച്ചത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍: പ്രതിയെ റിമാന്‍ഡ് ചെയ്തു
വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ അച്ഛനെ ആക്രമിച്ചത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍: പ്രതിയെ റിമാന്‍ഡ് ചെയ്തു

ഇടുക്കി: വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ അച്ഛനെ കുത്തിയ കേസില്‍ പ്രതി പാല്‍രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണ് പാല്‍രാജ് ആക്രമിച്ചതെന്നാണ് എഫ്‌ഐആര്‍. തെളിവെടുപ്പിനുശേഷം പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ അച്ഛനെയും മുത്തച്ഛനെയും പ്രതി ആക്രമിച്ചത്. അനാവശ്യമായി പ്രകോപനമുണ്ടാക്കിയത് പ്രതിയാണെന്നും പൊലീസ് പറയുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പാല്‍രാജിനെതിരെ ചുമത്തിയിട്ടുണ്ട്.
എന്നാല്‍ കേസെടുത്ത നടപടിക്കെതിരെ പാല്‍രാജിന്റെ ബന്ധുക്കള്‍ രംഗത്തെത്തി.
പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന ആവശ്യപ്പെട്ട് കെപിസിസിയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്ത്രീജ്വാല എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ സംഘടിപ്പിക്കും.
What's Your Reaction?






