പ്രശാന്ത് രാജു ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ്
പ്രശാന്ത് രാജു ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ്

ഇടുക്കി: ഐഎന്‍ടിയുസി കട്ടപ്പന മുനിസിപ്പല്‍ മണ്ഡലം പ്രസിഡന്റായി പ്രശാന്ത് രാജു ചുമതലയേറ്റു. കട്ടപ്പന രാജീവ്ഭവനില്‍ നടന്ന യോഗം ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍ ഉദ്ഘാടനം ചെയ്തു. നിര്‍മാണ മേഖലയെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും തൊഴിലാളികളെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങില്‍ സി എം തങ്കച്ചന്‍ അധ്യക്ഷനായി. ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി രാജു ബേബി, ജോസ് പുത്തനാട്ട്, കെ സി ബിജു, കെ ഡി മോഹനന്‍, ജോണി ചീരാംകുന്നേല്‍, സി എസ് രാജപ്പന്‍, രാജു വെട്ടിക്കല്‍, ജോസ് ആനക്കല്ലില്‍, തങ്കച്ചന്‍ കാരിക്കാവയലില്‍, പി ജി രേവതി തുടങ്ങിയവര്‍ സംസാരിച്ചു. ഐഎന്‍ടിയുസി മണ്ഡലം ഓഫീസ് കട്ടപ്പന അശോകക്കവലയില്‍ തുറന്നു.
What's Your Reaction?






