സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വെര്‍ച്വല്‍ അറസ്റ്റ്: കൈക്കലാക്കിയത് വീട്ടമ്മയുടെ 18.7 ലക്ഷം രൂപ: തൃശൂര്‍ സ്വദേശി ഹാരിസ് മുഹമ്മദിനെ നെടുങ്കണ്ടം പൊലീസ് പിടികൂടി
സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വെര്‍ച്വല്‍ അറസ്റ്റ്: കൈക്കലാക്കിയത് വീട്ടമ്മയുടെ 18.7 ലക്ഷം രൂപ: തൃശൂര്‍ സ്വദേശി ഹാരിസ് മുഹമ്മദിനെ നെടുങ്കണ്ടം പൊലീസ് പിടികൂടി

ഇടുക്കി: സിബിഐ ഉദ്യോഗസ്ഥനായി ചമഞ്ഞ് നെടുങ്കണ്ടം സ്വദേശിയായ വീട്ടമ്മയെ വെര്‍ച്വല്‍ അറസ്റ്റ് നടത്തി പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തൃശൂര്‍ പകരപ്പിള്ളി സ്വദേശി വെളുത്തേടത്തുക്കാട്ടില്‍ ഹാരിസ് മുഹമ്മദ് ആണ് അറസ്റ്റിലായത്. വീട്ടമ്മമ്മയുടെ പേരില്‍ എത്തിയ പാര്‍സലില്‍ ലഹരി മരുന്ന് കണ്ടെത്തിയെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. താന്‍ സിബിഐ ഉദ്യോഗസ്ഥര്‍ ആണെന്നും വീട്ടമ്മയെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തെന്നും പണം നല്‍കിയാല്‍ രക്ഷപെടുത്താമെന്നും ഹാരിസ് പറഞ്ഞു. തുടര്‍ന്ന് ഇവര്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 55 പവന്‍ സ്വര്‍ണം പണയംവച്ച് തുക കൈമാറുകയായിരുന്നു. ഹാരിസ് നെ രണ്ടാം പ്രതിയായി ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്. തൃശൂരില്‍ നിന്നാണ് ഇയാളെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയെ ഫോണില്‍ ബന്ധപെടുകയും പണം അക്കൗണ്ടില്‍ വാങ്ങുകയും ചെയ്ത പ്രധാന പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. അക്കൗണ്ടില്‍ വാങ്ങിയ പണം പിന്നീട് 17 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് മാറ്റി പിന്‍വലിക്കുകയായിരുന്നു. വീട്ടമ്മക്ക് വന്ന ഫോണ്‍ കോളിന്റ ടവര്‍ ലൊക്കേഷന്‍ നോര്‍ത്ത് ഇന്ത്യ ആയതിനാല്‍ അന്തര്‍ സംസ്ഥാന സംഘത്തിന് തട്ടിപ്പില്‍ ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
What's Your Reaction?






