അയ്യപ്പന്‍കോവില്‍ തൂക്കുപാലത്ത് പുതിയ പാലംവേണമെന്നാവശ്യം ശക്തം
അയ്യപ്പന്‍കോവില്‍ തൂക്കുപാലത്ത് പുതിയ പാലംവേണമെന്നാവശ്യം ശക്തം

ഇടുക്കി: അയ്യപ്പന്‍കോവില്‍ കാഞ്ചിയാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലത്ത് പുതിയ പാലംവേണമെന്ന പ്രദേശവാസികളുടെ ആവശ്യം വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്. മഴ കനക്കുന്ന സാഹചര്യത്തില്‍ ഒരാഴ്ച കൂടി കഴിഞ്ഞാല്‍ വലിയ പാലത്തില്‍ വെള്ളം കയറുകയും ഇരു പഞ്ചായത്തുകളിലേയ്ക്കുള്ള വാഹന ഗതാഗതം പൂര്‍ണമായി നിലയ്ക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളുണ്ടായാല്‍ തൂക്കുപാലത്തെയാണ് ആശ്രയിക്കുന്നത്. കൂടാതെ കുടിയേറ്റ കാലം മുതലുള്ള വലിയപാലത്തിന് കാലപ്പഴക്കത്താല്‍ ബലക്ഷയവും കൂടുതലാണ്. പുതിയ പാലമെന്ന ആവശ്യമുന്നയിച്ച് നാളുകള്‍ കഴിഞ്ഞിട്ടും യാതൊരുവിധ നടപടികളും സ്വീകരിക്കുവാന്‍ തയ്യാറാകുന്നില്ലായെന്നാണ് ഉയരുന്ന ആരോപണം. ത്രിതല പഞ്ചായത്തുകളും ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെട്ട് പുതിയൊരു പാലം നിര്‍മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം
What's Your Reaction?






