വേസ്റ്റ് ബിന്‍ അഴിമതി ആരോപണം അടിസ്ഥാനരഹിതമെന്ന് വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ്
വേസ്റ്റ് ബിന്‍ അഴിമതി ആരോപണം അടിസ്ഥാനരഹിതമെന്ന് വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ്

ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ വേസ്റ്റ് ബിന്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ആടിസ്ഥാനരഹിതമെന്ന് പ്രസിഡന്റ് ജോസ്മി ജോര്‍ജ്. പദ്ധതി നടപ്പാക്കാന്‍ കൂട്ടായി നിന്നവരാണ് ഇപ്പോള്‍ അഴിമതി ആരോപണം ഉന്നയിക്കുന്നതെന്നും ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും ജോസ്മി ജോര്‍ജ് പറഞ്ഞു. ഏഴ് മാസം മുമ്പാണ് യുഡിഎഫ് പഞ്ചായത്തില്‍ ഭരണം ഏറ്റെടുത്തത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ വൈസ് പ്രസിഡന്റും ഇടതുപക്ഷ അംഗങ്ങളാണ്. എല്ലാ സ്റ്റാന്‍ഡിങ് കമ്മിറ്റികളും ഉള്‍പ്പെട്ട സ്റ്റിയറിങ് കമ്മിറ്റി ശുപാര്‍ശ ചെയ്ത് മുഴുവന്‍ അംഗങ്ങളും അംഗീകരിച്ച് പഞ്ചായത്ത് കമ്മിറ്റിയില്‍ പാസാക്കിയശേഷമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി ശുപാര്‍ശ ചെയ്ത ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും ബില്ല് പരിശോധിച്ച് അംഗീകാരം കൊടുത്ത ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ വൈസ് പ്രസിഡന്റും യാതൊരു വിയോജിപ്പും പ്രകടിപ്പിക്കാതെ പദ്ധതി നടപ്പാക്കുകയും വേസ്റ്റ് ബിന്‍ വാങ്ങി വിതരണം നടത്തുകയും ചെയ്തശേഷം രണ്ട് മാസങ്ങള്‍ പിന്നിട്ടിട്ടാണ് ഇപ്പോള്‍ ആരോപണം ഉന്നയിച്ചത്. വാങ്ങിയ വേസ്റ്റ് ബിന്നുകള്‍ക്ക് വലിയ വില നല്‍കി കമ്മിഷന്‍ വാങ്ങിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ത്രിതല പഞ്ചായത്തുകള്‍ക്ക് ഇത്തരം കാര്യങ്ങള്‍ക്കായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഗവണ്‍മെന്റ്, മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോമില്‍ നിന്നുമാണ് സാധനങ്ങള്‍ വാങ്ങിയിട്ടുള്ളത്. സാമൂഹ മാധ്യമങ്ങളിലൂടെ ഇടതുപക്ഷ അംഗങ്ങള്‍ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ വിഷയം വിജിലന്‍സ് അന്വേഷണത്തിത് വിടാന്‍ പ്രസിഡന്റ് നിര്‍ദേശിക്കുകയും കമ്മിറ്റി ഇക്കാര്യം പാസാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വൈസ് പ്രസിഡന്റ് വിയോജിപ്പ് പ്രകടിപ്പിക്കുകയും സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. മൂന്നുവര്‍ഷം ഭരിച്ച ഇടതുപക്ഷ അംഗങ്ങള്‍ മുന്‍പന്തിയില്‍ നിന്ന് നടപ്പാക്കിയ പദ്ധതിയില്‍ അവസാന നിമിഷത്തില്‍ ആരോപണം ഉന്നയിക്കുന്നതിന്റെ അടിസ്ഥാനമെന്തെന്ന് വാത്തിക്കുടിയിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും ജോസ്മി ജോര്‍ജ് വ്യക്തമാക്കി.
What's Your Reaction?






