ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കര്‍ഷക സംഘങ്ങള്‍ക്ക് ധനസഹായം നല്‍കി
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കര്‍ഷക സംഘങ്ങള്‍ക്ക് ധനസഹായം നല്‍കി
ഇടുക്കി: കര്‍ഷക സംഘങ്ങള്‍ക്ക് സ്ഥിരംകൃഷി പ്രോത്സാഹനത്തിനായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ധനസഹായ വിതരണം നടത്തി. പ്രസിഡന്റ് സാന്ദ്രമോള്‍ ജിന്നി ഉദ്ഘാടനംചെയ്തു. കര്‍ഷക കൂട്ടായ്മകള്‍ ശക്തിപ്പെടുത്തുന്നതിനും സ്ഥിരം കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സബ്‌സിഡി ഏര്‍പ്പെടുത്തിയത്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം കൃഷിയിലുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിനും ലക്ഷ്യമിടുന്നു. ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള വിവിധ സംഘങ്ങള്‍ക്ക് ധനസഹായം വിതരണംചെയ്തു. വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍ അധ്യക്ഷനായി. സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍മാരായ മോളി ടോമി, സോണ ഗ്രീസ ജോബി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അജിത് കുമാര്‍ കെ കെ, ബിജു നിള, ടെസി തങ്കച്ചന്‍, ബിജി കണ്ണന്‍, ഡോളി സുനില്‍, കൃഷി അസിസ്റ്റന്റ് സുജിതാമോള്‍ സി എസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?