വണ്ടിപ്പെരിയാറില്‍ നിയന്ത്രണംവിട്ട കാര്‍ മൂന്ന് വാഹനങ്ങളിലിടിച്ചു

വണ്ടിപ്പെരിയാറില്‍ നിയന്ത്രണംവിട്ട കാര്‍ മൂന്ന് വാഹനങ്ങളിലിടിച്ചു

Nov 7, 2026 - 11:50
Nov 7, 2026 - 12:05
 0
വണ്ടിപ്പെരിയാറില്‍ നിയന്ത്രണംവിട്ട കാര്‍ മൂന്ന് വാഹനങ്ങളിലിടിച്ചു
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ പെട്രോള്‍ പമ്പിനുസമീപം ടൗണില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങളിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. വേളാങ്കണ്ണിയില്‍നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 4 ഓടെയായിരുന്നു സംഭവം. യാത്രക്കിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്കും മുന്നിലുണ്ടായിരുന്ന രണ്ട് കാറുകളിലേക്കും കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ സമീപത്തെ തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞു. മറ്റ് രണ്ട് കാറുകള്‍ ഒന്നിനുപുറകെ ഒന്നായി ഇടിച്ചു.
തീര്‍ഥാടകര്‍ സഞ്ചരിച്ച കാറിന്റെയും ഓട്ടോറിക്ഷയുടെയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. മറ്റു കാറുകള്‍ക്ക് നിസാര കേടുപാടുകളുണ്ട്. സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മണ്ഡലകാല തീര്‍ഥാടനം ആരംഭിക്കാനിരിക്കെ റോഡരികില്‍ അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും, വാഹനങ്ങള്‍ സുരക്ഷിതമായി മാറ്റിയിടാന്‍ ഉടമകള്‍ ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow