കട്ടപ്പന അമ്പലക്കവല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ പൊങ്കാല നടത്തി
കട്ടപ്പന അമ്പലക്കവല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ പൊങ്കാല നടത്തി
ഇടുക്കി: കട്ടപ്പന അമ്പലക്കവല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ മകരചൊവ്വയോടനുബന്ധിച്ച് പൊങ്കാല നടന്നു. എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ ബിജു മാധവന്‍ ഭദ്രദീപം തെളിച്ചു.
ക്ഷേത്രം മേല്‍ശാന്തി എം എസ് ജഗദീഷ് ശ്രീകോവിലില്‍നിന്ന് പണ്ഡാര അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നു. എന്എസ്എസ് കരയോഗം പ്രസിഡന്റ് കെ വി വിശ്വനാഥന്‍ നായര്‍, അഖില കേരള വിശ്വകര്‍മ സഭ കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സി എന്‍ രാജേന്ദ്രന്‍ ആചാരി, അഖിലേന്ത്യാനാടാര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ശ്രീകുമാര്‍ മണി, ചേരമര്‍ ഹിന്ദുമഹാസഭ സംസ്ഥാന കമ്മിറ്റിയംഗം കെ കെ സുശീലന്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം പ്രസിഡണ്ട് സജീന്ദ്രന്‍ പൂവാങ്കല്‍, സെക്രട്ടറി പി ഡി ബിനു, യൂണിയന്‍ കമ്മിറ്റിയംഗം പി ഡി ലാലു, വിനോദ് ശിവന്‍, കൃഷ്ണന്‍കുട്ടി പുതുപ്പറമ്പില്‍, മനീഷ് മുടവനാട്ട്, സി ജി മോഹനന്‍, പ്രദീപ് മുകളേല്‍, രാജന്‍ കിഴക്കേക്കര, തങ്കച്ചന്‍ പുളിക്കത്തടം, സജി തകിടിയല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?