സീതയുടേത് കൊലപാതകമോ? പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിര്‍ണായക കണ്ടെത്തലുകള്‍

സീതയുടേത് കൊലപാതകമോ? പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിര്‍ണായക കണ്ടെത്തലുകള്‍

Jun 14, 2025 - 14:16
Jun 15, 2025 - 14:29
 0
സീതയുടേത് കൊലപാതകമോ? പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിര്‍ണായക കണ്ടെത്തലുകള്‍
This is the title of the web page

ഇടുക്കി: പീരുമേട്ടില്‍ മരിച്ച സീതയുടേത് കൊലപാതകമെന്ന് സൂചന നല്‍കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ കാട്ടാന ആക്രമണത്തിലുണ്ടായ പരിക്കുകളില്ലെന്നാണ് വിവരം. പീരുമേട് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വിവരങ്ങള്‍ പുറത്ത് വന്നത്. മലമ്പണ്ടാര വിഭാഗത്തില്‍പെട്ടവരാണ് സീതയും ഭര്‍ത്താവ് ബിനുവും കുടുംബവും. വെള്ളിയാഴ്ച വനവിഭവം ശേഖരിക്കുന്നതിനിടെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുകൊന്നുവെന്നാണ് ബിനു പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സീതയുടെ മുഖത്തും കഴുത്തിലും മല്‍പ്പിടിത്തത്തിന്റെ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. തല കട്ടിയുള്ള ഭാഗത്ത് ഇടിപ്പിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. തലയുടെ ഇടതുവശത്തും ക്ഷതമേറ്റതിന്റെ പാടുകളുണ്ട്. താഴേയ്ക്ക് വീണതിന്റെ പരുക്കുകളും ശരീരത്തുള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടതുവശത്തെ 7 വരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട്. രണ്ടെണ്ണം ശ്വാസകോശത്തില്‍ കുത്തിക്കയറി. വലതുവശത്തെ 6 വരിയെല്ലുകള്‍ക്കും പൊട്ടലുണ്ട്. ഒരെണ്ണം ശ്വാസകോശത്തില്‍ കുത്തിക്കയറിയതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. തോട്ടാപ്പുരയില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെ മീന്‍മുട്ടി വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സീത കൊല്ലപ്പെട്ടുവെന്നാണ് ബിനു പൊലീസിന് നല്‍കിയ മൊഴി. ഗുരുതരമായി പരിക്കേറ്റ സീതയെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തനിക്കും പരിക്കേറ്റതായി മൊഴി നല്‍കിയ ബിനുവും  കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow