കട്ടപ്പന മേട്ടുക്കുഴിയില്‍ വൃദ്ധ തീ കത്തി മരിച്ചനിലയില്‍
കട്ടപ്പന മേട്ടുക്കുഴിയില്‍ വൃദ്ധ തീ കത്തി മരിച്ചനിലയില്‍
ഇടുക്കി: കട്ടപ്പന മേട്ടുക്കുഴിയില്‍ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ചരല്‍വിഴയില്‍ മേരി (63) യാണ് മരിച്ചത്. കഴിഞ്ഞ രാത്രിയാണ് സംഭവം. മേരിയും മകന്‍ ജഗന്‍ രാജുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. കഴിഞ്ഞദിവസം ഇവരുടെ വീടും സ്ഥലവും പാട്ടത്തിന് നല്‍കിയതിനെ തുടര്‍ന്ന് കട്ടപ്പനയിലേയ്ക്ക് താമസം മാറാനുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയായിരുന്നു. വീട്ടുപകരണങ്ങള്‍ പുതിയ വീട്ടിലേയ്ക്ക് കൊണ്ടുപോയിട്ട് രാത്രി ഒന്നോടെ ജഗന്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ മേരിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മുറ്റത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സമീപവാസികളുടെ സഹായത്തോടെ വണ്ടന്‍മേട് പൊലീസില്‍ വിവരം അറിയിച്ചു. വണ്ടന്‍മേട് എസ്‌ഐ എബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഇടുക്കിയില്‍നിന്ന് ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.
What's Your Reaction?