കഞ്ഞിക്കുഴി റോസ്‌മെഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
കഞ്ഞിക്കുഴി റോസ്‌മെഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: കഞ്ഞിക്കുഴി റോസ്‌മെഡ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ 15-ാം മത് വാര്‍ഷികം ആഘോഷിച്ചു. പ്രശസ്ത സംഗീത സംവിധായകനും നോവലിസ്റ്റുമായ റഫീക്ക് അഹമ്മദ് മുഖ്യാതിഥിയായിരുന്നു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് ജോസഫ് ആന്റണി അധ്യക്ഷനായി. മ്യൂസിക് ഡയറക്ടര്‍ ജയിസണ്‍ ജെ നായര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ജാന്‍സി സ്റ്റിഫന്‍, മാനേജര്‍ ഷാജി പി ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ സിനി ടി ജി, പ്രിന്‍സിപ്പല്‍ ബിനുരാജ് അഗസ്റ്റിന്‍, എംപിടിഎ പ്രസിഡന്റ് ബിന്ദു ബിജു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?