ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ കഞ്ഞിക്കുഴിയിലെ നിര്‍ധനരോഗിക്ക് ധനസഹായം നല്‍കി

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ കഞ്ഞിക്കുഴിയിലെ നിര്‍ധനരോഗിക്ക് ധനസഹായം നല്‍കി

Dec 28, 2025 - 11:53
Dec 28, 2025 - 12:47
 0
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ കഞ്ഞിക്കുഴിയിലെ നിര്‍ധനരോഗിക്ക് ധനസഹായം നല്‍കി
This is the title of the web page

ഇടുക്കി: യുകെയില്‍ താമസമാക്കിയ ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ, നിര്‍ധനരോഗിക്ക് ധനസഹായം നല്‍കി. 2016ല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ കഞ്ഞിക്കുഴി സ്വദേശി ജോസഫ് ജോര്‍ജ് പെരുംതോട്ടത്തിന് 2 ലക്ഷം രൂപ കൈമാറി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍, കഞ്ഞിക്കുഴി പഞ്ചായത്തംഗങ്ങളായ രാജേശ്വരി രാജന്‍, ഐസണ്‍ ജിത്ത്, ദീപാ ജോസഫ്, ജാന്‍സി സ്റ്റീഫന്‍, ഇംപ്ലിമെന്റ് ഭാരവാഹികളായ ബാബു ജോസഫ്, ആന്റണി പാറത്തോട്, സോജി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. രക്ഷാധികാരി തമ്പി ജോസ്, ടോം ജോസ് തടിയമ്പാട്, സാബു ഫിലിപ്പ്, സജി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് 2004 മുതല്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ പ്രവര്‍ത്തിച്ചുവരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow