വണ്ടിപ്പെരിയാര്‍ പഴയ പാലം ശുചീകരിച്ച് ബിജെപി പ്രവര്‍ത്തകര്‍

വണ്ടിപ്പെരിയാര്‍ പഴയ പാലം ശുചീകരിച്ച് ബിജെപി പ്രവര്‍ത്തകര്‍

Oct 17, 2026 - 14:49
Oct 17, 2026 - 15:03
 0
വണ്ടിപ്പെരിയാര്‍ പഴയ പാലം ശുചീകരിച്ച് ബിജെപി പ്രവര്‍ത്തകര്‍
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഴയ പാലത്തില്‍ പ്രധാനമന്ത്രി സേവാ സങ്കല്‍പ്പ് അഭിയാന്‍ ശുചീകരണ യജ്ഞ പദ്ധതി പ്രകാരം ബിജെപി പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി. ജില്ലാ സെക്രട്ടറി സന്തോഷ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പീരുമേടിന്റെ ചരിത്രസ്മാരകമായി നിലകൊള്ളുന്ന ബ്രിട്ടീഷ് നിര്‍മിത പഴയ പാലത്തിനിരുവശവും കാടുപടലങ്ങള്‍ പടര്‍ന്നതുമൂലം വാഹന, കാല്‍നടയാത്ര ദുഷ്‌കരമാണ്. ഈ സാഹചര്യത്തിലാണ് ശുചീകരണം നടത്തിയത്. തുടര്‍ന്ന് പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ മുള ഉപയോഗിച്ച് പുനര്‍നിര്‍മിച്ചു. വണ്ടിപ്പെരിയാര്‍ ഏരിയാ പ്രസിഡന്റ് ജോണി ഇടപ്പാടി അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എന്‍ ബി മുരളിധരന്‍, മഞ്ചുമല ഏരിയാ പ്രസിഡന്റ് അജയന്‍ കെ തങ്കപ്പന്‍, സെക്രട്ടറി ബിനോയി പി കെ, പീരുമേട് മണ്ഡലം പ്രസിഡന്റ് മോളി ജോണി, ഭാരവാഹി കുസുമം സോമന്‍, നേതാക്കളായ പ്രജിത് കെ ജോണ്‍, സാബു വള്ളക്കടവ്, ശശീന്ദ്രന്‍, ഉണ്ണികൃഷ്ണന്‍, രാജ ഡൈമുക്ക്, മനോജ് വള്ളക്കടവ് തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow