രാജകുമാരി നോര്‍ത്ത് രാമചന്ദ്രം ദേവി ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14ന്
രാജകുമാരി നോര്‍ത്ത് രാമചന്ദ്രം ദേവി ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14ന്

ഇടുക്കി: രാജകുമാരി നോര്‍ത്ത് രാമചന്ദ്രം ദേവി ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 14ന് സമാപിക്കും. ഇതിന്റെ ഭാഗമായി ബ്രഹ്‌മശ്രീ അക്കിരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. എന്ത് കുഴപ്പവും കാണിക്കുവാന്‍ മനസുള്ളവരായി മനുഷ്യന്‍ മാറുവാന്‍ കാരണം മനുഷ്യ മനസ് സുതാര്യമല്ല, മനസ് നിഷ്‌കളങ്കമല്ല, മനസിനെ നിഷ്‌കളങ്കമാക്കുവാന്‍ പ്രാര്‍ഥന കൊണ്ടും ക്ഷേത്ര ദര്‍ശനം കൊണ്ടും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ധനുമാസത്തിന്റെ അവസാന ദിനത്തില്‍ ക്ഷേത്രാങ്കണത്തില്‍ ധനുമാസ തിരുവാതിര സംഘടിപ്പിക്കും. 14ന് സമൂഹ മഹാഗണപതി ഹോമവും ദേശ താലപ്പൊലി ഘോഷയാത്രയും പ്രത്യേക പൂജകളും നടക്കും. പ്രസാദ ഊട്ടോടുകൂടി മകര വിളക്ക് മഹോത്സവം സമാപിക്കും. ക്ഷേത്രം മേല്‍ശാന്തി പി യു സുമേഷ് പൂജാ കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ക്ഷേത്രം പ്രസിഡന്റ് സി എന്‍ സുരേഷ്, സെക്രട്ടറി വി ആര്‍ സുനില്‍കുമാര്‍, ഉത്സവകമ്മിറ്റി ചെയര്‍മാന്‍ പി ജി രാജേഷ്, കണ്‍വീനര്‍ ദീപു ഭാസ്‌കരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






