വണ്ടന്മേട് സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്ത്: പ്രഖ്യാപനം നടത്തി
വണ്ടന്മേട് സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്ത്: പ്രഖ്യാപനം നടത്തി

ഇടുക്കി: വണ്ടന്‍മേടിനെ സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രസിഡന്റ് സുരേഷ് മാനങ്കേരിയില്‍ പ്രഖ്യാപനം നടത്തി. യോഗത്തില്‍ പഞ്ചായത്തംഗം ജി പി രാജന് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി റോയി മുഖ്യപ്രഭാഷണം നടത്തി. ശുചിത്വ മിഷന് കോ ഓര്‍ഡിനേറ്റര്‍ ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ലിജി ഷിബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനില്‍ സഹകരിച്ച വണ്ടന്മേട് മാസ് എന്റര്‍പ്രൈസസ് എം.ഡി ജോസ് ടി ടിക്കും പഞ്ചായത്തിന്റെ മാലിന്യമുക്തമാക്കാന്‍ പ്രയത്നിച്ച പ്രസിഡന്റ് സുരേഷ് മാനങ്കേരിക്കും ഹരിതരത്നം പുരസ്കാരം സമ്മാനിച്ചു.
പഞ്ചായത്തംഗങ്ങളായ സൂസന് ജേക്കബ്, സിസിലി സജി, വിഇഒ രേണുക, അധ്യാപകന് സേതുനാഥ്, ജോണി മാക്കോറ എന്നിവര്‍ സംസാരിച്ചു. ആല്ബിന് ജോസഫ്, ശ്രീനാഥ് ടി എന്‍, സൂസന്, ഷൈനി, ബിജോ ഐ സി, ബിബിന്‍ കെ ജി, സുമ പി കെ എന്നിവര്‍ നേതൃത്വം നല്കി.
What's Your Reaction?






