ഉപ്പുതറയില്‍ കമ്പിവടി കൊണ്ട് യുവാവിന്റെ മൂക്ക് അടിച്ചുതകര്‍ത്തു: ഗുണ്ടാസംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

ഉപ്പുതറയില്‍ കമ്പിവടി കൊണ്ട് യുവാവിന്റെ മൂക്ക് അടിച്ചുതകര്‍ത്തു: ഗുണ്ടാസംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

Sep 17, 2026 - 11:14
 0
ഉപ്പുതറയില്‍ കമ്പിവടി കൊണ്ട് യുവാവിന്റെ മൂക്ക് അടിച്ചുതകര്‍ത്തു: ഗുണ്ടാസംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
This is the title of the web page

ഇടുക്കി: കമ്പിവടി ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയും മൂക്ക് തകര്‍ക്കുകയുംചെയ്ത ഗുണ്ടാസംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. ഉപ്പുതറ മൂന്നാം ഡിവിഷന്‍ സ്വദേശി ജെഫ്രിയാണ് പിടിയിലായത്. കൂട്ടുപ്രതികളായ മൂന്നുപേര്‍ ഒളിവിലാണ്. ഉപ്പുതറ ആശുപത്രിപടി ചിറയില്‍ വിഷ്ണു രഘു(20)വിനാണ് പരിക്കേറ്റത്. ഞായര്‍ രാത്രി 10.45ഓടെ മാട്ടുത്താവളത്താണ് സംഭവം. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് നാലംഗ സംഘം വിഷ്ണുവിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയതിനാല്‍ മൂക്കിലാണ് കൊണ്ടത്. തുടര്‍ന്ന്, പ്രതികള്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചു. മൂക്കിന്റെ അസ്ഥിക്ക് പൊട്ടല്‍ സംഭവിച്ച വിഷ്ണു ആശുപത്രിയില്‍ ചികിത്സയിലാണ്. ജെഫ്രിയെ കോടതി റിമാന്‍ഡ് ചെയ്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow