ലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ സനീഷ് ജോര്‍ജ് പിടിയില്‍
ലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ സനീഷ് ജോര്‍ജ് പിടിയില്‍
ഇടുക്കി: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ സനീഷ് ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിര്‍ത്തി രാസലഹരി ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിരുന്നു. സുഹൃത്തും ഒപ്പമുണ്ടായിരുന്നു. പൊലീസ് എത്തിയപ്പോഴേയ്ക്കും ലഹരി ഉപയോഗിച്ചതായാണ് വിവരം. സിറിഞ്ച് ഉള്‍പ്പെടെയുള്ളവ വാഹനത്തില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസ്, ഐഎന്‍ടിയുസി നേതാവാണ് സനീഷ്.
നേരത്തെ കൈക്കൂലി കേസില്‍ പ്രതിയായതോടെ 2024ല്‍ തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. യുഡിഎഫ് വിമതനായി മത്സരിച്ച് ജയിച്ച സനീഷ് എല്‍ഡിഎഫ് പിന്തുണയിലാണ് ചെയര്‍മാനായത്. സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിലാണ് പ്രതിയായത്. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ സനീഷിന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല. നേരത്തെ കഞ്ചാവ് കൈവശംവച്ചതിനും ഇയാള്‍ക്കെതിരെ കേസ് ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.
What's Your Reaction?