പിഎസ്‌സി എംപ്ലോയീസ് യൂണിയന്‍ കട്ടപ്പനയില്‍ എന്‍എ ജാഫര്‍ അനുസ്മരണം നടത്തി
പിഎസ്‌സി എംപ്ലോയീസ് യൂണിയന്‍ കട്ടപ്പനയില്‍ എന്‍എ ജാഫര്‍ അനുസ്മരണം നടത്തി

ഇടുക്കി: കേരള പിഎസ്‌സി എംപ്ലോയീസ് യൂണിയന്‍ ജില്ലാ കമ്മിറ്റി എന്‍ എ ജാഫര്‍ അനുസ്മരണം നടത്തി. മുന്‍ സംസ്ഥാന ട്രഷറര്‍ ടി കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. പി എ സ്സി എംപ്ലോയിസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവും വാഗ്മിയും എഴുത്തുകാരനുമായിരുന്നു എന്‍ എ ജാഫര്‍. യൂണിനുവേണ്ടി മികച്ച പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. ജില്ലാ പ്രസിഡന്റ് പി ഡി ദിവ്യ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റിംഗം സി ജെ ജോണ്‍സണ്‍ അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടറി സുജിത കൃഷ്ണന്‍, ജില്ല വൈസ് പ്രസിഡന്റ് പി യു അജീഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






